Connect with us

Lifestyle

മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

Published

on

മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്ബോഴും ബ്രെയിൻ, ഹെഡ് ആന്‍റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തില്‍ നടന്ന റിവ്യൂ പരിശോധനയില്‍ കണ്ടെത്തി.

1994 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങള്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിതെന്ന് റിവ്യൂ ലീഡ് എഴുത്തുകാരനായ അസോസിയേറ്റ് പ്രൊഫ. കെൻ കരിപിഡിസ് പറഞ്ഞു. കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ (മസ്തിഷ്കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുള്‍പ്പെടെ), ഉമിനീർ ഗ്രന്ഥിലുണ്ടാകുന്ന മുഴകള്‍, ബ്രെയിൻ ട്യൂമർ എന്നിവയെ കേന്ദ്രീകരച്ചാണ് അവലോകനം നടത്തിയത്.

അവലേകനത്തില്‍ ഒരു തരത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും കാൻസറും തമ്മില്‍ ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ആളുകള്‍ റേഡിയേഷൻ എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ ന്യൂക്ലിയർ റേഡിയേഷന് സമാനമാണെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്ബോഴും ആളുകള്‍ക്കിടയില്‍ ഈ ആശങ്ക ഉണ്ടാകുന്നു.

ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മുമ്ബ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന റേഡിയേഷനില്‍ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും, മുൻകാലങ്ങളിലെ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച്‌ ഓണ്‍ കാൻസർ (IARC) 2011ല്‍ മൊബൈല്‍ ഫോണുകള്‍ പോലെയുള്ളവയില്‍ നിന്നുള്ള റേഡിയോ ഫ്രീക്വൻസി ഫീല്‍ഡുകള്‍ ‘പോസിബിള്‍ കാർസിനോജെനിക്’ (കാൻസറിന് സാധ്യത ഉണ്ടാക്കിയേക്കും) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒരു പഠനങ്ങളും പൂർണമല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കാൻസർ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളുടെ കാര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി കണക്കാക്കണമെന്നും ഗവേഷകർ പറയുന്നു

Continue Reading
Advertisement

Trending