Connect with us

Kerala

പുകപരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ 10000 രൂപ വരെ പിഴ..!

പോലീസ് സേനയെപ്പോലെ മോട്ടോര്‍വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും.

Published

on

വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനം നിര്‍ത്തിയിട്ടാല്‍പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദേശം.

ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിം ഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.

വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് സേനയെപ്പോലെ മോട്ടോര്‍വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും.

പുക പരിേശാധനയ്ക്ക് ഊന്നല്‍ നല്‍കിയാകും പ്രവര്‍ത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങള്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി. ഇവയെ പിടികൂടി പിഴചുമത്തി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയും ലക്ഷ്യമാണ്

Continue Reading
Advertisement

Trending