Connect with us

India

എന്താണ് flixbus ❓

Published

on



2011-ൽ സ്ഥാപിതമായ FlixBus, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർസിറ്റി ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് ട്രാവൽ ടെക് കമ്പനി ഇന്ത്യയിൽ പ്രവേശിച്ചത്. ഡൽഹി കേന്ദ്രമാക്കി രാജ്യത്ത് പ്രവർത്തനം ആരംഭിക്കുകയും പ്രധാനപ്പെട്ട നഗരങ്ങൾ ആസ്ഥാനമാക്കി അഞ്ച് പ്രാദേശിക ബസ് കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തു.



ഫ്ലിക്സ് ബസ് ഇന്ത്യയിൽ എത്തുമ്പോൾ

2011 ൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ഒരു പാസഞ്ചർ ബസ് ശൃംഖലയാണ് ഫ്ലിക്സ് ബസ്. അഞ്ഞൂറും ആയിരവും കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലേക്ക് സുഖപ്രദമായി യാത്ര ചെയ്യാവുന്ന ബസുകൾ. വിമാന സർവീസുകൾ പോലെ ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം, ബസുകൾ തത്സമയം ട്രാക്ക് ചെയ്യാം. മുൻ‌കൂർ ബുക്ക് ചെയ്താൽ ചാർജ്ജ് വളരെ കുറവ്, ഇതൊക്കെയാണ് ഫ്ലിക്സ് ബസിന്റെ രീതി. ജർമ്മനിയിൽ വളരെ പെട്ടെന്ന് ഇവർ മാർക്കറ്റ് ഉണ്ടാക്കി.
വർഷത്തിൽ എട്ടു കോടി യാത്രക്കാരും പതിനാറായിരം കോടി രൂപയുടെ വരുമാനവും ഉണ്ട്.

യൂറോപ്പിൽ നഗരത്തിനുള്ളിൽ ബസും ട്രാമും അടുത്ത നഗരത്തിലേക്ക് ട്രെയിൻ, അങ്ങനെ ആയിരുന്നു സഞ്ചാരത്തിന്റെ രീതി. ട്രെയിൻ സർവീസുകൾ നല്ലതാണെങ്കിലും വിമാനത്തിനേക്കാൾ ചിലവ് കൂടുതലാണ് പലപ്പോഴും. ആകർഷകമായ ടിക്കറ്റിങ്ങ് രീതികളിലൂടെ യൂറോപ്പിലെ യാത്രാസംസ്ക്കാരം തന്നെ ഫ്ലിക്സ് ബസ് മാറ്റിമറിച്ചു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും ഫ്ലിക്സ്ബസ് വലിയ സഹായമായി.

ബെംഗളൂരുവിന് ചുറ്റുമുള്ള ആറ് പുതിയ റൂട്ടുകളിലായി 14 പുതിയ ബസുകൾ പുറത്തിറക്കിക്കൊണ്ട് ഫ്ലിക്സ് ബസ് ഇപ്പോൾ തെക്കെ ഇന്ത്യയിലേക്ക് പ്രവേശിച്ചു മാത്രമല്ല ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം 101 നഗരങ്ങളിലേക്ക് വ്യാപിച്ചതായി ഫ്ലിക്സ് ബസ് അറിയിച്ചു

ഇന്ത്യയുടെ ഗതാഗത ശൃംഖലയിൽ  തന്നെ  വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കട്ടെ

#Flixbus

Continue Reading
Advertisement

Trending