Connect with us

Entertainment

കങ്കണ റാണവത്തിൻ്റെ എമർജൻസി ചിത്രത്തിന് ബോംബെ ഹൈകോടതിയില്‍ തിരിച്ചടി

Published

on

ടിയും ബി.ജെ.പി എം.പിയുമായ കങ്കണ റാണവത്തിൻ്റെ എമർജൻസി ചിത്രത്തിന് ബോംബെ ഹൈകോടതിയില്‍ തിരിച്ചടി. ചിത്രത്തിൻ്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമാതാക്കള്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു.

മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് വിഷയത്തില്‍ സെൻസർ ബോർഡില്‍ ഉത്തരവിറക്കാൻ പറ്റില്ലെന്ന് നിർമാതാക്കളുടെ ഹർജി പരിഗണിച്ചുകെണ്ട് പറഞ്ഞു. സെൻസർ ബോർഡില്‍ നിന്ന് അനുമതി ലഭിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല. സെപ്‌തംബർ 18നകം സർട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ സിബിഎഫ്‌സിയോട് ബോംബെ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്‌തുതകള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ചിത്രത്തില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. തുടർന്ന് ചിത്രത്തിൻ്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.

സിനിമയുടെ വിശദാംശങ്ങള്‍:

സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, മലയാളി താരം വിശാഖ് നായർ, അന്തരിച്ച നടൻ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഗീതം സഞ്ചിത് ബല്‍ഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ എമർജൻസിയുടെ റിലീസ് മാറ്റിവെച്ചിരുന്നു. റിലീസ് വൈകുന്നതില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്ംഗത്തെത്തിയിരുന്നു. തന്റെ സിനിമക്കും അവർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇത് വളരെ നിരാശാജനകമായ അവസ്ഥയാണ് കങ്കണ പറഞ്ഞിരുന്നു.

Continue Reading
Advertisement

Trending