Tech
വിവോ ടി3 പ്രോ 5ജി (Vivo T3 Pro 5G) സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ആരംഭിച്ചു.
വിവോ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത വിവോ ടി3 പ്രോ 5ജി (Vivo T3 Pro 5G) സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ആരംഭിച്ചു.
വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറും ഈ സ്മാര്‍ട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ വഴി 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് പ്രധാന ലോഞ്ച് ഓഫര്‍. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുക. ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ വിവോ ടി3 പ്രോ 5ജിയുടെ 24999 രൂപ വിലയുള്ള അടിസ്ഥാന മോഡല്‍ 21,999 രൂപയ്ക്കും 256ജിബി വേരിയന്റ് 23,999 രൂപയ്ക്കും ലഭ്യമാകും.
വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാര്‍ട്ടിലും ഈ ഫോണ്‍ വാങ്ങാം. സാന്‍ഡ്സ്റ്റോണ്‍ ഓറഞ്ച്, എമറാള്‍ഡ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. കരുത്തും മികച്ച ഡിസൈനും സംയോജിപ്പിച്ചുകൊണ്ടാണ് വിവോ ഈ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.67 ഇഞ്ച് 3D കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ബ്രൈറ്റ്നസ്, 2000Hz ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സര്ട്ടിഫിക്കേഷന്, സ്കോട്ട് സെന്സേഷന് ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കര്‍വ്ഡ് ഫോണാണിതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. 7.49 എംഎം അള്‍ട്രാ സ്ലിം ആണ് ഈ ഫോണ്‍. ‘ കര്‍വ്ഡ് ഡിസ്പ്ലേയുള്ള സെഗ്മെന്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ‘ ഇതാണെന്ന് വിവോ പറയുന്നു. 4nm ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റ് ആണ് വിവോ ടി3 പ്രോ 5ജിയുടെ ശക്തികേന്ദ്രം. അഡ്രിനോ 720 ജിപിയു പിന്തുണ, 8ജിബി റാം + 8ജിബി വെര്‍ച്വല്‍ റാം, 128GB / 256GB (UFS2.2) ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും വിവോ ടി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 14ല്‍ ആണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രവര്‍ത്തനം.
ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് വിവോ ടി3 പ്രോ 5ജി എത്തിയിരിക്കുന്നത്. 50-മെഗാപിക്സല്‍ സോണി IMX882 OIS മെയിന്‍ ക്യാമറയും 8-മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്നതാണ് ഡ്യുവല്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍. ഫ്രണ്ടില്‍ 16MP ക്യാമറയാണ് ഉള്ളത്. IP64 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ+ നാനോ), ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4D ഗെയിം വൈബ്രേഷന്‍, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, 5G SA/NSA, ഡ്യുവല്‍ 4G VoLTE, 80W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും എഐ ഫീച്ചറുകളും ഈ വിവോ 5ജി ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.