Connect with us

Lifestyle

മുടികൊഴിച്ചില്‍ തടയാൻ ‘ബയോട്ടിൻ’ ഗുളികകള്‍ വേണ്ട..ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി.

Published

on

ചര്‍മ്മത്തിനും മുടിക്കും നഖങ്ങള്‍ക്കുമെല്ലാം ഏല്‍ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും പൊതുവെ ഇവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ അത്യാവശ്യമാണ്.

ഇന്ന് ‘ബയോട്ടിൻ’ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഗുളികകള്‍ ഇല്ലാതെ തന്നെ ബയോട്ടിൻ കുറവ് പരിഹരിക്കാൻ സാധിക്കും. അതിനായി ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി. പതിവായി കഴിക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളില്ലാത്ത തരം ഭക്ഷണങ്ങളുമാണ് ഇവ.

അവക്കാഡോ

ബയോട്ടിനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇ, സി തുടങ്ങിയവയും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

സൂര്യകാന്തി വിത്തുകള്‍

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ബയോട്ടിനും അടങ്ങിയ സൂര്യകാന്തി വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മുട്ട

മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ പ്രോട്ടീനും വിറ്റാമിനുകളും ഉണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

പയറുവര്‍ഗങ്ങള്‍

ബയോട്ടിനും പ്രോട്ടീനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പയറുവര്‍ഗങ്ങളും ചര്‍മ്മത്തിനും തലമുടിക്കും ഗുണം ചെയ്യും.

ബദാം

ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

മഷ്റൂം

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ പൊട്ടാസ്യവും സെലീനിയവും അടങ്ങിയിട്ടുണ്ട്.

ചീര

ബയോട്ടിന്‍ അടങ്ങിയ ചീര കഴിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

Continue Reading
Advertisement

Trending