Connect with us

Tech

ഇന്‍ഫിനിക്‌സ് ഹോട്ട് 50 5ജിയുടെ ലോഞ്ച് സെപ്റ്റംബര്‍ 5ന്

Published

on

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഇന്‍ഫിനിക്‌സ് തങ്ങളുടെ ഹോട്ട് സീരീസില്‍ പുതിയതായി അവതരിപ്പിക്കുന്ന ഇന്‍ഫിനിക്‌സ് ഹോട്ട് 50 5ജിയുടെ ലോഞ്ച് സെപ്റ്റംബര്‍ 5ന് നടക്കുമെന്ന് കമ്ബനി കഴിഞ്ഞ ആഴ്ച അറിയിച്ചതാണ്.

ഈ ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഈ ബജറ്റ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. ഇന്‍ഫിനിക്‌സ് ഹോട്ട് 50 5G ഇന്ത്യയില്‍ 9,999 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാകും എന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്.

വില സംബന്ധിച്ച വിവരങ്ങള്‍ മാത്രമല്ല, ഇന്‍ഫിനിക്‌സ് ഹോട്ട് 50 5ജിയുടെ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും ചില ഫീച്ചറുകളും ഇന്‍ഫിനിക്‌സ് ഇതിനകം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രത്യേക പേജ് വഴി വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂ, ഗ്രീന്‍, ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്ന് കമ്ബനി ഇതിനകം പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സെഗ്മെന്റിലെ ഏറ്റവും സ്ലിം 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇത് എന്ന് കമ്ബനി അവകാശപ്പെടുന്നു. വെറും 7.8mm ആണ് ഈ ഫോണിന്റെ വലിപ്പം. വോളിയം റോക്കറും പവര്‍ ബട്ടണും വലത് വശത്ത് ഉണ്ട്. 3ഡി കര്‍വ്ഡ് എഡ്ജുകളുമായാണ് ഈ ഫോണ്‍ എത്തുന്നതെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാന്‍ IP54 റേറ്റിങ് സഹിതമാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 50 5ജി എത്തുന്നത് എന്ന് കമ്ബനി വെളിപ്പെടുത്തി.

ഈ ബജറ്റ് 5ജി ഫോണിന്റെ ഫ്രണ്ടിലായി ഫേസ് അണ്‍ലോക്കിനും ചാര്‍ജിംഗ് ആനിമേഷനുമുള്ള സോഫ്റ്റ്വെയര്‍ അധിഷ്ഠിത മാജിക് റിംഗ് ഉള്ള ഒരു പഞ്ച്-ഹോള്‍ കട്ട്‌ഔട്ട് ഉണ്ടെന്ന് സൂചനയുണ്ട്. ഇന്‍ഫിനിക്‌സ് ഹോട്ട് 50 5ജിയുടെ റിയര്‍ പാനലിന്റെ മുകളില്‍ ഇടത് വശത്ത് ഒരു വലിയ ഓവല്‍ ആകൃതിയിലുള്ള മൊഡ്യൂള്‍ കാണാം. ഇതിലാണ് ക്യാമറ സെന്‍സറുകള്‍ സ്ഥാപിക്കുക. ഇടത് വശത്ത് തന്നെ എല്‍ഇഡി ഫ്‌ലാഷ് മൊഡ്യൂളും നല്‍കിയിരിക്കുന്നു. ക്യാമറ മൊഡ്യൂളിന് പുറത്തായി റിയര്‍ പാനലില്‍ ‘ആസ്‌ഫെറിക്കല്‍ ലെന്‍സ് ‘ f/1.8 അപ്പര്‍ച്ചര്‍/25mm എന്ന് പ്രിന്റ് ചെയ്തിരിക്കുന്നു. അഞ്ച് വര്‍ഷത്തേക്ക് മികച്ച പെര്‍ഫോമന്‍സ് ലഭ്യമാകുന്ന വിധത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്ന് കമ്ബനി അവകാശപ്പെടുന്നു.

Continue Reading
Advertisement

Trending