Connect with us

Tech

സ്വാഗതം ചെയ്യാൻ എന്തൊരു മിടുക്കാണ്! പുതിയ ഉപഭോക്താക്കള്‍ക്ക് വില കുറഞ്ഞ പ്ലാനുകളുമായി BSNL

Published

on

ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെല്‍, വിഐ എന്നിവ ഈ വർഷം ജൂലൈയില്‍ തങ്ങളുടെ താരിഫ് പ്ലാനുകള്‍ വർദ്ധിപ്പിച്ചു.

വർദ്ധനവ് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളെ ബാധിക്കുകയും റീചാർജ് പ്ലാനുകള്‍ ശരാശരി 15 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് പരിഗണിച്ച്‌, താങ്ങാനാവുന്ന റീചാർജ് പ്ലാനുകള്‍ ഉള്ളത് കൊണ്ട് ഇന്ത്യയിലെ പല ടെലികോം വരിക്കാരും സർക്കാർ ഉടമസ്ഥതയില്‍ ഉള്ള ബിഎസ്‌എൻഎല്ലിലേക്ക് മാറാൻ തുടങ്ങി. എന്നാല്‍ ബിഎസ്‌എൻഎല്‍ ടെലികോം കമ്ബനി സാഹചര്യം മുതലെടുക്കുകയും കൂടുതല്‍ വരിക്കാരെ ആകർഷിക്കുന്നതിനായി 4ജി സേവനങ്ങള്‍ അതിവേഗം പുറത്തിറക്കാൻ തുടങ്ങുകയും ചെയ്തു.

പുതിയ ഉപഭോക്താക്കള്‍ക്കായി രണ്ട് സ്‌പെഷ്യല്‍ റീചാർജ് പ്ലാനുകളും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ റീചാർജ് പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളിംഗ്, സൗജന്യ എസ്‌എംഎസ്, മിതമായ നിരക്കില്‍ അതിവേഗ 4ജി ഡാറ്റ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകള്‍ക്ക് 108 രൂപയും 249 രൂപയുമാണ് വില. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രം ആണ് ഈ ഓഫർ ബാധകം. ഈ പ്ലാനുകളെ കുറിച്ച്‌ നിങ്ങള്‍ അറിയേണ്ട എല്ലാ വിശദാംശങ്ങളുംഈ ലേഖനത്തില്‍ പറയുന്നുണ്ട്.

ബിഎസ്‌എൻഎല്‍ 108 രൂപയുടെ റീചാർജ് പ്ലാൻ: പേര് സൂചിപ്പിക്കുന്ന പോലെ ഈ പ്ലാനിന് 108 രൂപയാണ് വില. ദേശീയ റോമിംഗ് ഉള്‍പ്പെടെ ഏത് നെറ്റ്‌വർക്കിംഗിലും ഇത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, ഈ പ്ലാനില്‍ 28 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് 1 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. എന്നിരുന്നാലും, ഈ റീചാർജ് പ്ലാനില്‍ സൗജന്യ എസ്‌എംഎസ് ലഭ്യമല്ല.

ബിഎസ്‌എൻഎല്‍ 249 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിന് 249 രൂപയാണ് വില. ദേശീയ റോമിംഗ് ഉള്‍പ്പെടെ ഏത് നെറ്റ്‌വർക്കിംഗിലും ഇത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, ഈ പ്ലാനില്‍ 45 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് 2 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. എന്നാല്‍ ഈ പ്ലാൻ നേരത്തെ പറഞ്ഞ പ്ലാൻ പോലെ അല്ല. ഇത് പ്രതിദിനം 100 സൗജന്യ എസ്‌എംഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേ സമയം, ബിഎസ്‌എൻഎല്‍ അതിൻ്റെ താങ്ങാനാവുന്ന ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകള്‍ളുടെ ലഭ്യമായ വേഗത പരിധി അടുത്തിടെ അപ്‌ഗ്രേഡ് ചെയ്‌തു. ഈ സർക്കാർ ടെലികോം കമ്ബനി അതിൻ്റെ 249 രൂപ, 299 രൂപ, 329 രൂപ പ്ലാനുകളുടെ വേഗത പരിധി ആണ് വർദ്ധിപ്പിച്ചത്.

ബിഎസ്‌എൻഎല്ലിൻ്റെ ഏറ്റവും താങ്ങാനാവുന്ന ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പ്രതിമാസം 249 രൂപയില്‍ ആണ് ആരംഭിക്കുന്നത്. തുടക്കത്തില്‍, പ്ലാൻ വരിക്കാർക്ക് 10 Mbps വേഗത വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 25 Mbps വേഗത വരെ നല്‍കുന്നു. അതുപോലെ, മറ്റ് രണ്ട് പ്ലാനുകളായ 299 രൂപയും 329 രൂപയും 25 Mbps വേഗത വാഗ്ദാനം ചെയ്യും. ഇത് മുമ്ബ് യഥാക്രമം 10 Mbps, 20 Mbps എന്നിങ്ങനെ പരിമിതപ്പെടുത്തിയിരുന്നു.

Continue Reading
Advertisement

Trending