Connect with us

Tech

സാംസങ് A സീരീസിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ അ‌വതരിപ്പിച്ചു.

Published

on

പ്രമുഖ സ്മാർട്ട്ഫോണ്‍ ബ്രാൻഡായ സാംസങ് തങ്ങളുടെ A സീരീസിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ അ‌വതരിപ്പിച്ചു.

സാംസങ് ഗാലക്‌സി എ06 (Samsung Galaxy A06) എന്ന മോഡലാണ് പുതിയതായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അ‌ധികം പ്രചാരണങ്ങളൊന്നുമില്ലാതെ വളരെ സൈലന്റായാണ് സാംസങ് ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗാലക്‌സി എ സീരീസില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളില്‍ വച്ച്‌ ഏറ്റവും വലിയ സ്‌ക്രീൻ വലുപ്പമുള്ള സ്മാർട്ട്ഫോണ്‍ A06 ആണെന്ന് കമ്ബനി പറയുന്നു, 6.7 ഇഞ്ച് എല്‍സിഡി സ്‌ക്രീൻ ആണ് സാംസങ് ഗാലക്‌സി A06ന് ഉള്ളത്.

സാംസങ് ഗാലക്‌സി എ06 -ന്റെ പ്രധാന ഫീച്ചറുകള്‍: 6.7 ഇഞ്ച് (720 x 1600 പിക്സലുകള്‍) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 1000MHz വരെ ARM Mali-G52 2EEMC2 GPU ഉള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ (ഡ്യുവല്‍ 2GHz Cortex-A75 + Hexa 1.8GHz 6x Cortex-A55 CPU) ആണ് എ06-ല്‍ നല്‍കിയിരിക്കുന്നത്.

4GB LPDDR4X റാം, 64GB / 128GB eMMC 5.1 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച്‌ 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ സാംസങ് ഗാലക്സി എ06 വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള യുഐയില്‍ ആണ് പ്രവർത്തനം.

ഡ്യുവല്‍ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ06ല്‍ ഉള്ളത്. അ‌തില്‍ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എല്‍ഇഡി ഫ്ലാഷ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും സാംസങ് ഗാലക്സി എ06ല്‍ ഉണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എ06 വാഗ്ദാനം ചെയ്യുന്നത്. 167.3 x 77.3 x 8.0mm വലിപ്പവും 196 ഗ്രാം ഭാരവും ഈ സാംസങ് ഫോണിനുണ്ട്. ഇളം നീല, കറുപ്പ്, ഗോള്‍ഡൻ നിറങ്ങളില്‍ ഈ ബജറ്റ് സ്മാർട്ട്ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നു.

സാംസങ് ഗാലക്സി A06 ൻ്റെ 4GB റാം+ 64GB ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 9999 രൂപയും 4GB റാം + 128GB ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 11,499 രൂപയും ആണ് വില. സാംസങ് ഇന്ത്യ ഇ-സ്റ്റോറില്‍ ഇതിനകം ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളില്‍ നിന്നും ഇത് ലഭ്യമാകും.

വില കുറവാണ് എങ്കിലും ഇത് ഒരു 4ജി സ്മാർട്ട്ഫോണ്‍ ആണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബജറ്റ് വിലയില്‍ ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോണ്‍ എന്ന നിലയിലാകാം സാംസങ് ഗാലക്സി എ06 ഇന്ത്യയില്‍ അ‌വതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സാംസങ്ങിന്റെ ഉള്‍പ്പെടെ വിവിധ ബ്രാൻഡുകളുടെ 5ജി സ്മാർട്ട്ഫോണുകള്‍ ബജറ്റ് വിലയില്‍ ഇന്ത്യയില്‍ ലഭ്യമാണ് എന്നതും ശ്രദ്ധിക്കുക.

Continue Reading
Advertisement

Trending